എല്‍ഗാര്‍ പരിഷത്ത് കേസ്: ആക്റ്റിവിസ്റ്റ് സുധാ ഭരദ്വാജിന് ജാമ്യം

Update: 2021-12-01 07:01 GMT

മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആക്റ്റിവിസ്റ്റും അഭിഭാഷകയുമായ സുധാ ഭരദ്വാജിന് മുംബൈ ഹൈക്കോടതി ബുധനാഴ്ച സ്വാഭിക ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, എന്‍ ജെ ജമാദാര്‍ തുടങ്ങിയവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. സുധാ ഭരദ്വാജിലെ എന്‍ഐഎ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ കോടതി വിധിച്ചു. അവിടെ വച്ച് കോടതി ജാമ്യനിബന്ധനകള്‍ അറിയിക്കും.

ബൈക്കുള വനിതാ ജയിലിലാണ് സുധാ ഭരദ്വാജ് കഴിയുന്നത്. ഡിസംബര്‍ എട്ടിനാണ് കോടതിയിലെത്തിക്കേണ്ടത്. 

സുധാ ഭരദ്വാജിനോടൊപ്പം സമര്‍പ്പിച്ച റോണ വില്‍സന്‍, പി വരവറാവു, അരുന്‍ ഫരേര തുടങ്ങി ഏഴ് പേരുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു.

2018 ആഗസ്തിലാണ് സുധാ ഭരദ്വാജിനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യുന്നത്. ഡിസംബര്‍ 2017ല്‍ നടന്ന ഭീമ കൊറേഗാവ് സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം.

ആഗസ്തില്‍ ഇവരുടെ ജാമ്യാപേക്ഷ കോടതിയിലെത്തിയെങ്കിലും വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. ജയിലിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കിലാണ് പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കുന്നത്. 2018മുതല്‍ സുധ ഭരദ്വാജ് വിചാരണത്തടവുകാരിയാണ്.

Tags: