മദ്യമെന്ന ധാരണയില്‍ ആന്റിഫ്രീസ് കഴിച്ച 11 സൈനികര്‍ ആശുപത്രിയില്‍

Update: 2021-01-30 09:28 GMT

വാഷിങ്ടണ്‍: മദ്യമാണെന്ന ധാരണയില്‍ ആന്റിഫ്രീസ് കഴിച്ച പതിനൊന്ന് യുഎസ് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. പത്ത് ദിവസത്തെ പ്രത്യേക പരിശീലനത്തിന് എല്‍ പാസോയിലെ ഫോര്‍ട്ട് ബ്ലിസില്‍ നിന്നും ടെക്‌സാസിലെ സൈനിക ആസ്ഥാനത്തെത്തിയ സൈനികരാണ് ആന്റിഫ്രീസ് കഴിച്ചത്. പരിശീലനത്തിനിടെ സൈനികര്‍ക്ക് മദ്യപാനം അനുവദനീയമല്ല. ലായനികളെ ഉറഞ്ഞുകൂടുന്നതില്‍ നിന്ന് നിയന്ത്രിക്കുന്ന ശീതീകരണ നിയന്ത്രണപദാര്‍ഥങ്ങളായ ആന്റിഫ്രീസ് മദ്യമാണെന്നു കരുതിയാണ് സൈനികര്‍ ഉപയോഗിച്ചത്.


ആന്റിഫ്രീസ് ഉള്ളിലെത്തിയാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയും മരണത്തിലേക്ക് നയിക്കാനിടയാക്കുകയും ചെയ്യും. മദ്യമെന്ന് തെറ്റിധരിച്ച് കുടിക്കാനിടയാകുന്നതിനാല്‍ നിരവധി മരണങ്ങള്‍ക്കും ആന്റിഫ്രീസ് കാരണമായിട്ടുണ്ട്.




Tags:    

Similar News