ആനയെ പൊള്ളലേല്‍പ്പിച്ചു കൊന്ന സംഭവം: സുപ്രീം കോടതി അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി

Update: 2021-01-23 07:08 GMT

ന്യൂഡല്‍ഹി: മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി. മസിനഗുഡിയില്‍ റിസോര്‍ട്ട് ഉടമകളും ജിവനക്കാരും പന്തമെറിഞ്ഞ് പൊള്ളിച്ചതിനെ തുടര്‍ന്നു പരുക്കേറ്റ ആന മാസങ്ങള്‍ നീണ്ട യാതനക്കു ശേഷം കഴിഞ്ഞ ദിവസം ചെരിഞ്ഞിരുന്നു. ഈ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയാണ് അഭിഭാഷകന്‍ മാത്യൂസ് ജെ നെടുംപാറ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡിന് കത്തെഴുതിയത്.


കഴിഞ്ഞ വര്‍ഷം കേരളത്തിലെ പാലക്കാട് ജില്ലയില്‍ പഴത്തിനകത്ത് പടക്കം വച്ചു കൊടgത്തതു കാരണം വായ പൊട്ടിത്തെറിച്ച് മുറിഞ്ഞ ആന ദിവസങ്ങള്‍ക്കകം ചെരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച് അന്ന് മാത്യൂസ് ജെ നെടുംപാറ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. കത്ത് ഒരു നിവേദനമായി പരിഗണിച്ച ചീഫ് ജസ്റ്റിസ് വന്യമൃദ സംരക്ഷണം സംബന്ധിച്ച് കേന്ദ്രത്തിന് ചില നിര്‍ദേശങ്ങള്‍ നല്‍കി. ഇത്തവണ തന്റെ അപേക്ഷ പൊതുതാല്‍പര്യ വ്യവഹാരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു.

Tags: