പാലക്കാട് ഉല്‍സവത്തിനിടെ ആനയിടഞ്ഞു; ഒന്നാം പാപ്പാന് ഗുരുതര പരിക്ക്

Update: 2023-02-25 04:40 GMT

പാലക്കാട്: പാടൂര്‍ വേലയ്ക്കിടെ ആനയിടഞ്ഞു. കൊമ്പന്‍ തെച്ചിക്കോട്ട് രാമചന്ദ്രനാണ് ഇടഞ്ഞത്. ഉടന്‍തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരുമെത്തി ആനയെ തളച്ചതിനാല്‍ വന്‍ അപകടമൊഴിവായി. ഉല്‍സവത്തിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാന ചിന്നംവിളിച്ചതോടെ പരിഭ്രാന്തനായ ആന മുന്നോട്ട് ഓടുകയായിരുന്നു. ഇതിനിടെ ആനയുടെ തട്ടേറ്റ് ഒന്നാം പാപ്പാന് ഗുരുതര പരിക്കേറ്റു.

നെന്‍മാറ കരിമ്പാറ സ്വദേശി രാമനാ(63) ണ് പരിക്കേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാടൂര്‍ തെക്കേക്കളം രാധിക(43), അനന്യ(12) എന്നിവര്‍ക്കും ആന ഓടുന്നതിനിടെ പരിക്കേറ്റു. ഇവരെ ആലത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News