വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പൊതുതെളിവെടുപ്പ് ഏപ്രില്‍ 12ന്

Update: 2021-04-01 03:09 GMT

കൊച്ചി: കെ.എസ്.ഇ.ബിയുടെ വിതരണ വിഭാഗത്തില്‍ 2018-19 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികള്‍ അംഗീകരിക്കുന്നതിനുള്ള അപേക്ഷയില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഏപ്രില്‍ 12ന് പൊതുതെളിവെടുപ്പ് നടത്തും. രാവിലെ 11 ന് എറണാകുളം പത്തടിപ്പാലം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12 ന് മുന്‍പ് തപാലിലൂടെയോ ഇമെയിലിലൂടെയോ (kserc@erckerala.org) പേരും വിശദവിവരങ്ങളും ഫോണ്‍ നമ്പര്‍ സഹിതം സെക്രട്ടറിയെ അറിയിക്കണം.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെളിവെടുപ്പ് നടത്തുക. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തപാലിലൂടെയോ ഇമെയിലൂടെയോ അഭിപ്രായങ്ങള്‍ ഏപ്രില്‍ ഒന്‍പതിന് മുന്‍പ് ലഭിക്കത്തക്ക വിധം അറിയിക്കാം. വിലാസം: കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010. വിശദ വിവരങ്ങള്‍ക്ക്: www.erckerala.org.

Tags: