സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും: നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ച് നില്‍ക്കാനാകില്ലെന്ന് മന്ത്രി
നിരക്ക് വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ആലോചന. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ തീരുമാനം. കുറഞ്ഞത് 10ശതമാനം വരെ വര്‍ധനവുണ്ടാവുമെന്നാണ് സൂചന.
നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ബോര്‍ഡിന്റെ സാമ്പത്തിക ബാദ്ധ്യത നീക്കാന്‍ മറ്റു വഴികളില്ലെന്നും റെഗുലേറ്ററി കമ്മീഷനോട് വര്‍ദ്ധനവ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നിരക്ക് വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ആലോചന. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
2019 ജൂലായിലായിരുന്നു അവസാനമായി നിരക്ക് വര്‍ദ്ധിപ്പിച്ചത്. നിരക്ക് വര്‍ദ്ധന സംബന്ധിച്ച താരിഫ് പെറ്റീഷന്‍ ഡിസംബര്‍31 ന് മുമ്പ് നല്‍കാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഹിയറിങിന് ശേഷമായിരിക്കും റെഗുലേറ്ററി കമ്മിഷന്‍ അന്തിമ തീരുമാനമെടുക്കുക. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്കാണ് വര്‍ധിപ്പിക്കുന്നത്.