കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ചു; അസാധാരണ നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്

Update: 2021-03-25 01:57 GMT
ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങാനിരിക്കെയാണ് കമ്മീഷന്റെ അസാധാരണ ഇടപെടല്‍. നിലവിലെ രാജ്യസഭാംഗങ്ങളായ വയലാര്‍ രവി, പി വി അബ്ദുല്‍ വഹാബ്, കെ.കെ രാഗേഷ് എന്നിവരുടെ കാലാവധി കഴിഞ്ഞ ഞായറാഴ്ച അവസാനിച്ചിരുന്നു.


കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. നിര്‍ദേശം പരിശോധിച്ച് വരികയാണെന്നും അതുവരെ തെരഞ്ഞടുപ്പ് മരവിപ്പിക്കുകയാണെന്നും കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ 12ന് വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു ഈ മാസം 17ന് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത്.




Tags:    

Similar News