സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു

Update: 2020-12-05 09:40 GMT

തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ചിടങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരനാണ് ഇക്കാര്യം അറിയിച്ചത്.

കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം (5), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍ (11), എറണാകുളം കളമശ്ശേരി മുന്‍സിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി (47), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി




Similar News