തിരഞ്ഞെടുപ്പ് പര്യടനം; മുഖ്യമന്ത്രി ഇന്ന് ആലപ്പുഴയില്‍

Update: 2026-04-01 03:52 GMT

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആലപ്പുഴ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പര്യടനം നടത്തും. ആലപ്പുഴ ജില്ലയില്‍ നാല് മണ്ഡലങ്ങളിലെ പൊതുയോഗങ്ങളില്‍ സംസാരിക്കും. രാവിലെ 11 മണിക്ക് കായംകുളത്താണ് ആദ്യ പൊതുസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഹരിപ്പാട് വാര്‍ത്താസമ്മേളനത്തിന് ശേഷം 11ന് കായംകുളം, വൈകിട്ട് മുന്നിന് അമ്പലപ്പുഴ, അഞ്ചിന് കുട്ടനാട്, 6.30ന് അരൂര്‍ മണ്ഡലങ്ങളില്‍ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കും. ആറു പതിറ്റാണ്ടിലധികം നീണ്ടു നിന്ന പാര്‍ട്ടി ബന്ധം മുറിച്ച് യുഡിഎഫ് പിന്തുണയില്‍ ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ നടക്കുന്ന പൊതുസമ്മേളനങ്ങത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളടക്കം മണ്ഡലത്തില്‍ ക്യാംപ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ഒരു പാര്‍ട്ടി വോട്ട് പോലും സുധാകരനിലേക്ക് പോകരുതെന്ന കരുതലോടെയാണ് അടിത്തട്ട് മുതലുള്ള പ്രവര്‍ത്തനം. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജി സുധാകരന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയും, ജനപങ്കാളിത്തവും, മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സിപിഎമ്മിനെ നിര്‍ബന്ധിതരാക്കുകയാണ്.

Tags: