വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

Update: 2021-03-15 11:43 GMT

എറണാകുളം: ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടപടികൾ പൂര്‍ത്തിയായി. 14 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വി.പാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് കളക്ട്രേറ്റിൽ നിര്‍വഹിച്ചു. 

ജില്ലയിൽ ലഭ്യമായിട്ടുള്ള ആകെ കണ്‍ട്രോള്‍ യൂണിറ്റുകൾ 4549, ബാലറ്റ് യൂണിറ്റുകള്‍ 4916, വി.വി.പാറ്റുകള്‍ 5320 എന്നിങ്ങനെയാണ്. ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കി ഇവ 14 നിയോജക മണ്ഡലങ്ങളിലേക്കും വിതരണം ചെയ്യും. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭ്യമായശേഷം ഈ മാസം 23ന് രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തും.

Similar News