കൊച്ചി: 2.71 കോടി വോട്ടർമാർ വിധി നിശ്ചയിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി മിനുറ്റുകൾ മാത്രം. രാവിലെ 7 മണി മുതൽ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനമുള്ളയാൾക്കുവരെ സ്ലിപ് നൽകും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.
24 ഓക്‌സിലറിയടക്കം 30,495 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കുന്നത്.