നിയസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൻ്റെ ചൂടൻ പ്രഖ്യാപനങ്ങൾ

Update: 2026-03-08 15:38 GMT

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വൻപ്രഖ്യാപനങ്ങൾ നടത്തി രാഹുൽ ഗാന്ധി.സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര മുതൽ വൻതുകയുടെ ആരോഗ്യ ഇൻഷുറൻസ് വരെ നീളുന്ന പ്രഖ്യാപനങ്ങൾ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ ഏകദേശ രൂപമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയം, യുഡിഎഫ് ഭരണത്തിലെത്തിയാൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും എന്നതാണ്.

രണ്ടാമത്തെ പ്രധാന വാഗ്ദാനം കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നതാണ്. യുവത്വത്തെ കോൺഗ്രസിലേക്ക് ആകർഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനോടൊപ്പം തന്നെ തൊഴിൽ രഹിതരായ യുവാക്കൾക്ക് വ്യവസായം തുടങ്ങാൻ അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിലവിൽ 2000 രൂപയായ ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്നാണ് രാഹുൽ ഗാന്ധിയുടെ മറ്റൊരു പ്രഖ്യാപനം

Tags: