വിഡി സതീശനെ യുഡിഎഫ് ചെയര്‍മാനായി തിരഞ്ഞെടുത്തു

നിയമസഭ തിരഞ്ഞെടുപ്പിലേത് ദയനീയ പരാജയമല്ലെന്ന് എംഎം ഹസന്‍

Update: 2021-05-28 09:00 GMT

തിരുവനന്തപുരം: യുഡിഎഫ് ചെയര്‍മാനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ തിരഞ്ഞെടുത്തു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനാണ് തീരുമാനം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം നടന്ന ആദ്യ യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുത്തില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണ് പങ്കെടുക്കാത്തതെന്ന് യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. ദയനീയ പരാജയമല്ല തിരഞ്ഞെടുപ്പിലുണ്ടായതെന്നും യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് നിയമസഭ സമ്മേളനത്തിന് ശേഷം വിശദമായ പരിശോധന നടത്തുമെന്നും എംഎം ഹസ്സന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Tags: