വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2022-12-27 17:35 GMT

മലപ്പുറം: താനൂര്‍ മൂച്ചിക്കലില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ സ്വദേശിനി ഷൈലബീവിയെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ ഇവർ താമസിച്ചിരുന്ന വാടക കവർട്ടേഴ്‌സിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരങ്ങാട്ട് വെളി പരേതനയായ ഹംസയുടെ ഭാര്യയായ ഷൈലബീവി (60) എട്ട് വര്‍ഷത്തോളമായി ഭര്‍ത്താവുമൊത്ത് താമസിച്ചു വരികയായിരുന്നു.ഭര്‍ത്താവിന്റെ മരണശേഷം തനിച്ചാണ് താമസം.പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പോലീസിനെ വിവരമറിക്കുകയായിരുന്നു.താനൂര്‍ ഡിവൈഎസ്പി മൂസവള്ളിക്കാടിന്റെ നേതൃത്വതിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിഇൻക്വ

സ്റ്റിനു ശേഷം മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. മക്കൾ തസ്മീർ ആലപ്പുഴ, തസ്മിലഡൽഹി. മരുമക്കൾ: ഷീബ, ദിലീപ് റഹ്മാൻ.