പൊളിഞ്ഞുവീഴാറായ വീട്ടില്‍ ദുരിതജീവിതം പേറി വയോധിക

Update: 2022-08-08 13:40 GMT

അരീക്കോട്: ഊര്‍ങ്ങാട്ടിരി തെഞ്ചീരി പാലോത്തില്‍ പൊളിഞ്ഞുവീഴാറായ വീട്ടില്‍ വയോധികയും മകളും ദുരിതജീവിതം പേറി കഴിയുകയാണ്. 90 വയസ്സുള്ള കുറിഞ്ഞിയും അവരുടെ മകളുമാണ് വീട്ടില്‍ കഴിയുന്നത്. ശക്തമായ മഴയും കാറ്റും വന്നാല്‍ ഇവരുടെ ശരീരത്തിലേക്ക് നിലംപൊത്തുന്ന രീതിയില്‍ തകര്‍ന്ന നിലയിലാണ് മേല്‍കൂരയുള്ളത്.

ഓടിട്ട വീട് കാലപ്പഴക്കം മൂലം തകരുകയും അറ്റകുറ്റപ്പണി നടത്താത്തതുമൂലം ഓടുകള്‍ വീഴാറായ അവസ്ഥയിലുമാണ്. മഴ ശകതമായാല്‍ വീട് തകര്‍ന്നുവീഴുന്ന അവസ്ഥയുണ്ടാവുമെന്നും ഇവരെ മാറ്റിപ്പാര്‍പ്പിക്കുകയും വീട് പുനര്‍നിര്‍മിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി എം പി അബ്ദുല്‍ ജലീല്‍ ഊര്‍ങ്ങാട്ടിരി വില്ലേജ് ഓഫിസര്‍ക്കും ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കി.

Tags: