തിരുവനന്തപുരം: കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആയി ഇലവു പാലം ഷംസുദ്ദീന്‍ മന്നാനിയെ തിരഞ്ഞെടുത്തു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ ഇദ്ദേഹം കെഎംവൈഎഫ് കൊട്ടാരക്കര താലൂക് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചാണ് പ്രസിഡന്റ് പദവിയില്‍ എത്തിയത്.