എളവനത്താഴ-നാമത്ത് പാലം നാടിന് സമര്‍പ്പിച്ചു

Update: 2020-09-08 03:40 GMT

തൂണേരി: എളവനത്താഴ-നാമത്ത്പാലം ഇ കെ. വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് നബാര്‍ഡ് സഹായത്തോടെ 2.23 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.

പദ്ധതി തുകയുടെ 20% തൂണേരി ബ്ലോക്ക് പഞ്ചായത്തും ചെക്യാട്, തൂണേരി ഗ്രാമപഞ്ചായത്തുകളും വഹിച്ചു. തൂണേരി പഞ്ചായത്തിലെ പേരോടിനെയും ചെക്യാട് പഞ്ചായത്തിലെ വേവത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാലം.

ചടങ്ങില്‍ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് .ബാലകൃഷ്ണന്‍ അധ്യക്ഷനായി. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഹമൂദ് തൊടുവയില്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ആമിന ടീച്ചര്‍, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സി.തങ്ങള്‍, വാര്‍ഡ് മെമ്പര്‍മാരായ മഹമൂദ് ഇടവലത്ത്, പി.ഷാഹിന, വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍, വരപ്രത്ത് കുഞ്ഞമ്മദ്, നാമത്ത് മൊയ്തു, അമ്മദ് ഉസ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഊരാളുങ്കല്‍

ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പാലം നിര്‍മിച്ചത്.