എലപ്പുള്ളി ബ്രൂവറി; ഒയാസിസ് കമ്പനിക്ക് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എലപ്പുള്ളി ബ്രൂവറിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഒയാസിസ് കമ്പനിക്ക് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്നും കോടതി പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
എലപ്പുള്ളി മണ്ണുക്കാട് ഒയാസിസ് കമ്പനി ഏറ്റെടുക്കുന്ന ഭൂമിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത്. ഒട്ടേറെ സമര പരിപാടികള്‍ ഇതേത്തുടര്‍ന്ന് എലപ്പുള്ളി കണ്ടു. ബ്രൂവറിക്ക് കെട്ടിട നിര്‍മാണത്തിനു കോരയാര്‍ പുഴയില്‍ നിന്നു വെള്ളം നല്‍കാന്‍ സിപിഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത് അനുമതി നല്‍കിയതും വിവാദമായി. ഇതേത്തുടര്‍ന്ന് ബ്രൂവറി സമരം പുതുശ്ശേരിയിലേക്കും നീളുകയായിരുന്നു.