മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിന്‍ഡെ; ഉപമുഖ്യമന്ത്രിയായി ഫഡ്‌നാവിസ്

Update: 2022-06-30 15:02 GMT

മുംബൈ: വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യ പ്രതിജ്ഞ. മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപോര്‍ട്ടുകള്‍.

ഉദ്ധവ് താക്കറെ രാജിവച്ചതോടെയാണ് ശിവസേനാ വിമത വിഭാഗവുമായി ചേര്‍ന്ന് ബിജെപി അധികാരത്തിലേറുന്നത്. 16 എംഎല്‍എമാരുടെ അയോഗ്യതാ നടപടി സുപ്രിംകോടതിയുടെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ചെറിയ രീതിയില്‍ സത്യപ്രതിജ്ഞ നടത്തുന്നത്. ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളില്‍ താമസിച്ച് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തിനൊടുവില്‍ 13 എംഎല്‍എമാര്‍ മാത്രമാണ് ഉദ്ധവിനൊപ്പമുള്ളത്. ഗുജറാത്തിലെ സൂറത്തിലേക്കാണ് വിമതര്‍ ആദ്യം പോയത്. പിന്നീട് അസം ഗുവാഹത്തിയിലെ ആഡംബര ഹോട്ടലിലും ഇപ്പോള്‍ ഗോവയിലുമാണ് അവര്‍ താമസിക്കുന്നത്.

Tags:    

Similar News