40 പേരുടെ പിന്തുണ അവകാശപ്പെട്ട് വിമതശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ

Update: 2022-06-23 09:16 GMT

മുംബൈ: സഞ്ജയ് റാവത്ത് അവകാശപ്പെട്ടതില്‍നിന്നു വ്യത്യസ്തമായി 40 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ശിവസേന വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെ. വിമതര്‍ക്കൊപ്പമുളള പകുതിയോളം പേര്‍ നിര്‍ബന്ധപൂര്‍വം എത്തിപ്പെട്ടതാണെന്നും അവര്‍ തിരിച്ചെത്തുമെന്നുമുള്ള റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഷിന്‍ഡെ.

2.5വര്‍ഷത്തോളം തങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ലെന്നും അതിന്റെ കൂടെ ഭാഗമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും വിമതര്‍ക്കൊപ്പമുള്ള എംഎല്‍എ സഞ്ജയ് ശ്രീസാത്ത് ട്വീറ്റ് ചെയ്തു.

ഉദ്ദവ് താക്കറെ മുഖ്യമന്ത്രിപദമൊഴിയണമെന്ന് ആരും കരുതുന്നില്ല. പകരം കോണ്‍ഗ്രസ്സും എന്‍സിപിയും തമ്മിലുളള സഖ്യം അവസാനിപ്പിക്കണമെന്നാണ് ആവശ്യം- ഏറ്റവും അവസാനം വിമതക്യാമ്പിലെത്തിയ ദീപക് കെസകര്‍ പറഞ്ഞു.

ഇന്നലെ വരെ 37 ശിവസേന നേതാക്കളാണ് കൂടെയുണ്ടായിരുന്നത്. ഇന്ന് താനടക്കം നാല് പേര്‍ കൂടി വിമതര്‍ക്കൊപ്പം ചേര്‍ന്നെന്നും കെസകര്‍ പറഞ്ഞു.

നിലവില്‍ 13 എംഎല്‍എമാര്‍ മാത്രമാണ് ഉദ്ദവിനൊപ്പമുള്ളത്.

Tags: