24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് ചെയ്ത രാജ്യത്തെ 84.5 ശതമാനം കൊവിഡ് കേസുകളും 8 സംസ്ഥാനങ്ങളില്‍നിന്ന്

Update: 2021-03-29 07:28 GMT

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപോര്‍ട്ട് ചെയ്ത പ്രതിദിന കൊവിഡ് രോഗികളില്‍ 84.5 ശതമാനവും രാജ്യത്തെ 8 സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം.

ആരോഗ്യമന്ത്രിലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 68,020 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 40,414 കേസുകളും കര്‍ണാടകയില്‍ 3.082 കേസുകളും പഞ്ചാബില്‍ 2,870 കേസുകളും റിപോര്‍ട്ട് ചെയ്തു.

ഇന്ന് രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 5,21,808 ആണ്. ആകെ സജീവ രോഗികളുടെ എണ്ണം ആകെ പോസിറ്റീസ് കേസുകളുടെ 4.33 ശതമാനമാണ്.

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണാടകം തുടങ്ങി നാല് സംസ്ഥാനങ്ങളിലെ സജീവ രോഗികളുടെ എണ്ണം ആകെ സജീവ രോഗികളുടെ എണ്ണത്തിന്റെ 80.17 ശതമാനമാണ്.