പരപ്പനങ്ങാടിയില്‍ കുളത്തില്‍ വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു

Update: 2023-01-03 02:49 GMT

മലപ്പുറം: പരപ്പനങ്ങാടി ഉള്ളണം നോര്‍ത്തില്‍ കുളത്തില്‍ വീണ് എട്ട് വയസ്സുകാരന്‍ മരിച്ചു. ഉള്ളാണം സ്വദേശി റാഫിയുടെ മകന്‍ മുഹമ്മദ് ആമീന്‍ (8) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.

വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ വീണ കുട്ടിയെ ഉടനെ പരപ്പനങ്ങാടി എകെജി ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍.

Tags: