മലപ്പുറത്ത് എട്ടുമാസം പ്രായമായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ച നിലയില്‍, കേസെടുത്ത് പോലിസ്

Update: 2026-01-25 07:07 GMT

മഞ്ചേരി: മലപ്പുറത്ത് എട്ടുമാസം പ്രായമായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ച നിലയില്‍. മഞ്ചേരി പുല്ലാര സ്വദേശി മുഹമ്മദിന്റെ മകന്‍ അഹമ്മദുല്‍ അസഫ് ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം. മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മലിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. ഇന്നലെ ഉച്ചയോടെ അനക്കമില്ലാതെ കണ്ടതോടെ കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നതിനുശേഷമെ യഥാര്‍ഥ മരണകാരണം അറിയാന്‍ സാധിക്കൂ.

മുഹമ്മദിന്റെ നാലുമക്കളില്‍ ഏറ്റവും ഇളയമകനാണ് മരിച്ച അഹമ്മദുല്‍ അസഫ്. കുട്ടിയുടെ മാതാവിന് ചില മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായതായാണ് വിവരം. വണ്ടൂര്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Tags: