പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് എട്ടു മരണം
പെഷാവര്‍: പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് എട്ടു മരണം. ഹരിപൂര്‍ ജില്ലയിലെ ഹത്തര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് പ്രദേശത്തെ ഒരു വ്യവസായ എസ്‌റ്റേറ്റിലാണ് അപകടമുണ്ടായത്.
ഗ്യാസ് പൈപ്പ്‌ലൈനില്‍ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ വന്‍ തീപിടിത്തമുണ്ടായതായി റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമീപത്തുള്ള ഒരു വീടിനും തീപിടിച്ചു. ഇതുവരെ നാലു സ്ത്രീകളെയും ആറു കുട്ടികളെയും രക്ഷപ്പെടുത്തിയതായി ഹരിപൂര്‍ ജില്ലാ പോലിസ് ഓഫീസര്‍ അറിയിച്ചു. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാന്‍ അടിയന്തര സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.