സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്ത് നജീബ് മൗലവിയുടെ ഈദ് സന്ദേശം

Update: 2020-07-30 11:32 GMT

മലപ്പുറം: കൊവിഡ് കാലത്തെ മാനസിക പിരിമുറുക്കത്തിനിടയിലും മാനവികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്ത് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി നജീബ് മൗലവി. 

ഹജ്ജും പെരുന്നാളും ഓര്‍മിപ്പിക്കുന്ന മാനവസാഹോദര്യം, സമത്വം, വിനയം, ജീവിതലാളിത്യം, അര്‍പ്പണ മനോഭാവം തുടങ്ങിയ സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിശ്വാസികള്‍ കരുത്തുകാട്ടണമെന്നും എ നജീബ് മൗലവി ഈദ് സന്ദേശത്തില്‍ പറഞ്ഞു.