ഇന്ന് ചെറിയ പെരുന്നാള്‍

Update: 2022-05-03 04:52 GMT

തിരുവനന്തപുരം: മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷം കേരളത്തിലെ മുസ് ലിം സമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡ് മഹാമാരി ദുരിതവും ദുരന്തവും വിതച്ച രണ്ട് വര്‍ഷത്തിനുശേഷമാണ് ഇത്തവണ വിശ്വാസികള്‍ വിപുലമായ രീതിയില്‍ ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പലതിനും നിയന്ത്രണങ്ങളുണ്ടായിരുന്നു.

ഇത്തവണ പള്ളികളില്‍ വിശ്വാസിസമൂഹം പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ പങ്കുകൊണ്ടു. മിക്കയിടങ്ങളിലും വലിയ തിരക്കനുഭവപ്പെട്ടു. പലയിടത്തും മധുരപലഹാര വിതരണവും നടന്നു. ജാതിമതവ്യത്യാസമില്ലാതെ വഴിയാത്രക്കാര്‍ ആഘോഷത്തിന്റെ മധുരം രുചിച്ചു.

ഒമാന്‍ അടക്കമുള്ള ഗള്‍ഫ് നാടുകളും ഇന്നുതന്നെയാണ് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.