ജെഇഇ മെയിന്‍ പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചു

Update: 2022-04-06 19:22 GMT

ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ പരീക്ഷകള്‍ മാറ്റിവച്ചതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അധികൃതര്‍ ബുധനാഴ്ച അറിയിച്ചു.

ജെഇഇ മെയിനിന്റെ ആദ്യ സെഷന്‍ ജൂണിലേക്കും രണ്ടാം സെഷന്‍ ജൂലൈയിലേക്കുമാണ് മാറ്റിയത്.

ആദ്യ സെഷന്‍ 2022 ഏപ്രില്‍ 21, 24, 25, 29, മെയ് 1, 4 തീയതികളില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ ജൂണ്‍ 20 മുതല്‍ 29 വരെ നടക്കും.

അതുപോലെ, മെയ് 24 മുതല്‍ 29 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെഷന്‍ ജൂലൈ 21 നും ജൂലൈ 30 നും ഇടയില്‍ നടത്തും.

ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ)മെയിന്‍ ഒന്നും രണ്ടും സെഷന്റെ തീയതികള്‍ പുനഃക്രമീകരിക്കാന്‍ എന്‍ടിഎ തീരുമാനിച്ചത്.