ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേരള, മഹാത്മഗാന്ധി സര്‍വകലാശാലകള്‍ നാളത്തെ പരീക്ഷകള്‍ മാറ്റി. ആരോഗ്യ സര്‍വകലാശാല തിയറി പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്.

Update: 2019-08-12 11:20 GMT

തിരുവനന്തപുരം: കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, വയനാട്, മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേരള, മഹാത്മഗാന്ധി സര്‍വകലാശാലകള്‍ നാളത്തെ പരീക്ഷകള്‍ മാറ്റി. ആരോഗ്യ സര്‍വകലാശാല തിയറി പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്.

മഴ കുറവുണ്ടെങ്കിലും ജില്ലയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടര്‍ച്ചയായി മഴപെയ്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കാനും ജില്ലാ കലക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. എല്‍ എസ് ജിഡി അസിസ്റ്റന്റ് എന്‍ജിനീയറും ഓവര്‍സിയറും സ്‌കൂളുകള്‍ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് അതത് പഞ്ചായത്ത് സെക്രട്ടറിക്കും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും നാളെ റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ലാ കലക്ടര്‍മാര്‍ പറഞ്ഞു. നഗരസഭകളിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് കോര്‍പ്പറേഷന്‍ എഇമാരും റിപ്പോര്‍ട്ട് നല്‍കണം 

Tags:    

Similar News