വാക്‌സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ വിവരം ഇന്ന് വെളിപ്പെടുത്തും: മന്ത്രി വി ശിവന്‍കുട്ടി

ഏത് ജില്ലയില്‍ എത്ര അധ്യാപക, അനധ്യാപകര്‍ വാക്‌സിന്‍ എടുക്കാത്തതായി ഉണ്ടെന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം വെളിപ്പെടുത്തും. വാക്‌സിന്‍ എടുക്കാത്തവര്‍ ആരാണെന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്

Update: 2021-12-03 05:58 GMT

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും വിവരം വെളിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ എടുക്കാത്തവര്‍ ആരാണെന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഏത് ജില്ലയില്‍, എത്ര അധ്യാപക, അനധ്യാപകര്‍ വാക്‌സിന്‍ എടുക്കാത്തതായി ഉണ്ടെന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വെളിപ്പെടുത്തും. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്വമാണ്.

വാക്‌സിന്‍ എടുക്കാത്ത അധ്യാപകരോട് സ്‌കൂളില്‍ വരേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അല്ലെങ്കില്‍ ഓരോ ആഴ്ചയും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അടുത്ത നടപടി എന്ന നിലയിലാണ് ആരെല്ലാമാണ് വാക്‌സിന്‍ എടുക്കാത്തത് എന്ന വിവരം വെളിപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. ഒമിക്രോണിന്റെ കൂടി പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. വാക്‌സിനെടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

Tags:    

Similar News