ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

Update: 2023-02-14 03:49 GMT

തിരുവനന്തപുരം: കെട്ടിടനിര്‍മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ ഓഫിസിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തിരുവനന്തപുരത്തെ മൂന്ന് ഇടങ്ങളിലാണ് കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘം റെയ്ഡ് നടത്തുന്നത്. 14 കോടി രൂപ വായ്പയെടുത്ത് ബാങ്കിനെ വഞ്ചിച്ച കേസിലാണ് നടപടി. ആക്കുളത്തുള്ള ഫ്‌ലാറ്റ് സമുച്ഛയത്തിന് വേണ്ടി 14 കോടി രൂപ എസ്ബിഐയില്‍ നിന്ന് വായ്പയെടുത്തിരുന്നു.

മൂന്ന് വഷത്തിനുള്ളില്‍ തിരിച്ചടയ്ക്കുമെന്ന ഉപാദിയിലായിരുന്നു നിര്‍മാണത്തിലിരിക്കുന്ന ഫ്‌ലാറ്റ് സമുച്ഛയം ഉള്‍പ്പെടെ ഈട് വച്ച് വായ്പയെടുത്തത്. ഫ്‌ലാറ്റ് വിറ്റുപോയെങ്കിലും പിന്നീട് വായ്പ തിരിച്ചടച്ചില്ല. ഇതില്‍ 12 കോടി രൂപയുടെ നഷ്ടം ബാങ്കിനുണ്ടായെന്ന പരാതിയില്‍ സിബിഐ നേരത്തേ കേസെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഡയറക്ടര്‍മാരെ ഉള്‍പ്പെടെ പ്രതികളാക്കിയാണ് അന്വേഷണം. തിരുവനന്തപുരത്തെ ഓഫിസ്, നിര്‍മാണത്തിലിരിക്കുന്ന ഫ്‌ലാറ്റ് സമുച്ഛയം, ഹീര കണ്‍സ്ട്രക്ഷന്റെ കീഴിലുള്ള കോളജ് എന്നിവിടങ്ങളിലാണ് പരിശോധന.

Tags:    

Similar News