ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലിക്കേസ്; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയല്ലെന്ന് വിജിലന്‍സ് എസ്പി എസ് ശശിധരന്

കൊച്ചി: ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലിക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയല്ലെന്ന് വിജിലന്‍സ് എസ്പി എസ് ശശിധരന് . പ്രാഥമിക അന്വേഷണം നടത്തിയാണ് കേസ് എടുത്തതെന്നും അതില്‍ കൃത്യമായ വ്യക്തതയുണ്ടെന്നും ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുന്നത് അനുസരിച്ച് ഇഡി ഉദ്യോഗസ്ഥനെ വിളിപ്പിക്കുമെന്നും എസ്പി എസ് ശശിധരന് പറഞ്ഞു.
കസ്റ്റഡിയുടെ സമയത്ത് പ്രതികള്‍ പൂര്‍ണമായും സഹകരിച്ചു എന്ന് പറയാന്‍ പറ്റില്ലെന്നും ജാമ്യം തിരിച്ചടിയല്ല. അങ്ങനെ കരുതേണ്ടതില്ലെന്നും എസ് ശശിധരന് വ്യക്തമാക്കി. പ്രതികളോട്, ഞായറാഴ്ച ഒഴിച്ച് ബാക്കി ദിവസങ്ങളില്‍ വിജിലന്‍സ് ഓഫീസില്‍ എത്താന്‍ പറഞ്ഞിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കൈക്കൂലി കേസില്‍ പ്രതികള്‍ വിജിലന്‍സ് ഓഫീസില്‍ ഹാജരായി. കേസിലെ നാലാം പ്രതി രഞ്ജിത്ത് വാര്യര്‍,രണ്ടാംപ്രതി വില്‍സണ്‍, മൂന്നാംപ്രതി മുകേഷ് എന്നിവരാണ് ഹാജരായത്.കോടതി നിര്‍ദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.