ദുബയ്: യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന യുക്രെയ്ന്‍ ജനതയ്ക്ക് സഹായം നല്‍കാനുള്ളപദ്ധതി ഇ സി എച്ച് ആവിഷ്‌കരിക്കുകയാണ് ദുബയിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച്. അര്‍ഹരായ യുക്രെയ്ന്‍ പൗരന്മാര്‍ക്ക് ഇ സി എച്ചില്‍ ജോലി നല്‍കും. ആദ്യഘട്ടത്തില്‍ അമ്പത്തി അഞ്ച് പേര്‍ക്കാണ് ജോലി നല്‍കുക. യുക്രെയ്ന്‍ പൗരന്മാര്‍ക്ക് യു എ ഇ യില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ഉണ്ട് . യുദ്ധാനന്തരം ഒട്ടനവധി യുക്രെയ്‌നികള്‍ യു എ ഇ യില്‍ എത്തി തുടങ്ങിയിട്ടുണ്ട്. അത്തരക്കാര്‍ക്ക് ആശ്വാസം പകരുക എന്നതാണ് ഇതിന്റെ ലക്ഷ്യം . യുദ്ധത്തില്‍ മാനസികമായി തകര്‍ന്ന ജനതയ്ക്ക് കൈത്താങ്ങു നല്‍കുക , അവര്‍ക്ക് പുതിയ ജീവിതത്തിന്റെ പ്രതീക്ഷ പകരുക എന്നിവയും ലക്ഷ്യമിടുന്നു എന്ന് ഇ സി എച്ച് മേധാവി ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു . പുതുതായി ആരംഭിക്കുന്ന രണ്ട് ബ്രാഞ്ചുകളിലേക്കാകും ആദ്യ ഘട്ടത്തില്‍ ജോലി നിയമനം നല്‍കുക.
നേരത്തെ തന്നെ മുപ്പതിലധികം ഭാഷകള്‍ സംസാരിക്കുന്ന ഇരുപതോളം രാജ്യക്കാര്‍ ജോലി ചെയ്യുന്ന ദുബായിലെ പ്രശസ്തമായ ബിസിനസ്സ് സെറ്റപ് സ്ഥാപനവുമാണ് ഇസിഎച്ച്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടപ്പിലാക്കുന്ന നവീന ആശയങ്ങളൊടൊപ്പം ചേര്‍ന്ന് നിന്ന് രാജ്യത്ത് പ്രവാസികള്‍ക്ക് വേണ്ടി ശ്രദ്ധേയമായ ചുവടു വെപ്പുകള്‍ നടത്തി കൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഇസിഎച്ചെന്നും, ആദ്യ സമ്പൂര്‍ണ കടലാസ്സ് രഹിത നഗരമെന്ന ദുബായിയുടെ സ്വപ്നത്തോടൊപ്പം സഞ്ചരിച്ച് ഈ മേഖലയില്‍ നൂറു ശതമാനം കടലാസ് രഹിത ഇടപാടുകള്‍ പ്രോത്‌സാഹിപ്പിക്കുകയും ഡിജിറ്റല്‍ ബിസിനെസ്സ് സെറ്റപ് കമ്പനിയെന്ന ഖ്യാതി സ്വന്തമാക്കുകയും ചെയ്തു. യുഎഇ തൊഴില്‍ നിയമങ്ങളില്‍ കാതലായ പരിഷ്‌കാരങ്ങള്‍ കൊണ്ട് വന്നപ്പോള്‍, അതില്‍ പ്രതിപാദിക്കപ്പെട്ട ചരിത്രപരമായ പതിനെട്ട് വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള തൊഴില്‍ വര്‍ക്ക് പെര്‍മിറ്റ് അഥവാ ടീന്‍, ജുവനൈല്‍ വര്‍ക്ക് പെര്‍മിറ്റില്‍ ആദ്യമായി അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി ജോലി നിയമനം നല്‍കിയതും ക്രിപ്‌റ്റോ ഇടപാടിലൂടെ സര്‍ക്കാര്‍ സേവന മേഖലയില്‍ ദുബായ് സാമ്പത്തിക വകുപ്പിന് കീഴില്‍ ആദ്യമായി ബിസിനെസ് ലൈസന്‍സ് സ്വന്തമാക്കാന്‍ അവസരമൊരുക്കിയതും ഇ.സി.എച്ചാണ്.
