ഉത്തരാഖണ്ഡിലും ഒഡീഷയിലും നേരിയ ഭൂചലനം

Update: 2020-12-04 05:01 GMT

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലും ഒഡീഷയിലും നേരിയ ഭൂചലനം. ഉത്തരാഖണ്ഡിലെ പിതോരഖഡിലായിരുന്നു ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 2.6 രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 3.10 ന് ആയിരുന്നു സംഭവം. ഒഡീഷയില്‍ മയൂര്‍ഭഞ്ചിലാണ് ഭൂചലനം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 2.13 ന് റിക്ടര്‍സ്‌കെയില്‍ 3.9 രേഖപ്പെടുത്തിയ ചെറുഭൂചലനമാണ് ഉണ്ടായത്. നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.