രാജസ്ഥാനില്‍ ഭൂകമ്പം; ആളപായമില്ല

Update: 2021-11-20 01:16 GMT

ജലോര്‍: രാജസ്ഥാനിലെ ജലോറില്‍ ഭൂകമ്പം. ഇന്ന് പുലര്‍ച്ചെയാണ് ആഘാതം റക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതെന്ന് ദേശീയ സീസ്‌മോളജി കേന്ദ്രം പറഞ്ഞു.

പുലര്‍ച്ചെ 2.26നാണ് ഭൂകമ്പം നടന്നത്.

ജോഡ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ പത്ത് മീറ്റര്‍ താഴെയാണ് ആഘാതം രേഖപ്പെടുത്തിയതെന്ന് സീസ്‌മോളജി കേന്ദ്രം ട്വീറ്റ് ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.