ആന്‍ഡമാനില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

Update: 2022-11-10 02:23 GMT

പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നേരിയ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ 2.29യാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. പോര്‍ട്ട്‌ബ്ലെയറില്‍ നിന്ന് 253 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നുവെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ചൊവ്വാഴ്ച രാത്രി നേപ്പാളില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി എന്‍സിആറിലും ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും ഭൂചലനമുണ്ടായിരുന്നു.

Tags: