പഞ്ചാബിലും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത

Update: 2022-11-14 02:14 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭൂചലനത്തിന് പിന്നാലെ പഞ്ചാബിലെ അമൃത്‌സറിന് സമീപം ഭൂചലനം. ഇന്ന് പുലര്‍ച്ചെ 3.42നാണ് റിക്ടര്‍ സ്‌കെയ്‌ലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. അമൃത്‌സറില്‍ നിന്നു 14520 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറി 120 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയും ശനിയാഴ്ചയും ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനമുണ്ടായിരുന്നു. നേപ്പാള്‍ ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ഒരു വീട് തകര്‍ന്നതിനെ തുടര്‍ന്ന് നേപ്പാളിലെ ദോത്തിയില്‍ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Tags: