ടോക്കിയോയില്‍ ഭൂചലനം

Update: 2020-12-21 05:30 GMT
ടോക്കിയോ: ജപ്പാനിലെ ടോക്കിയോയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.53 ന് ആയിരുന്നു സംഭവം. ടോക്കിയോയില്‍ നിന്ന് 631 കിലോമീറ്റര്‍ വടക്കുകിഴക്ക് ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.