പാകിസ്താനിലും ഭൂചലനം

Update: 2020-09-24 01:40 GMT

ഇസ്‌ലാമാബാദ്: അഫ്ഗാനിലെ കാബൂളില്‍ ഭൂചലനം അനുഭവപ്പെട്ടതിനു തൊട്ടു പിന്നാലെ പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. ദേശീയ സീസ്‌മോളജി വകുപ്പാണ് വിവരം അറിയിച്ചത്.

പാകിസ്താനിലെ ഭൂചലനം റിച്ചര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണിക്കടുത്ത് ഇസ്ലാമാബാദില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Tags: