ബംഗ്ലാദേശില്‍ ഭൂചലനം (വിഡിയോ)

Update: 2025-11-21 05:52 GMT

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ ഭൂചലനം. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ബംഗ്ലാദേശിലെ നര്‍സിംഗ്ഡിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

കൊല്‍ക്കത്തയിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം അനുഭവപ്പെട്ടപ്പോള്‍ കൊല്‍ക്കത്തയിലെയും സമീപ പ്രദേശങ്ങളിലെയും വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

Tags: