അസമില്‍ ഭൂകമ്പം, ആളപായമില്ല

Update: 2020-07-18 00:57 GMT

ഹൈലകണ്ഡി: അസമില്‍ ഹൈലകണ്ഡി പ്രദേശത്ത് ഭൂകമ്പം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 4.25നാണ് റിച്ചര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍ അധികൃതര്‍ അറിയിച്ചു. ആളപായവും നാശനഷ്ടങ്ങളും റിപോര്‍ട്ട് ചെയ്തിട്ടില്ല.

വെളളിയാഴ്ച മിസോറാമിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. ചമ്പായില്‍ നിന്ന് 18 കിലോമീറ്റര്‍ മാറിയായിരുന്നു റിച്ചര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. 

Tags: