കാമെങ്: അരുണാചല്‍ പ്രദേശില്‍ ഭൂചലനം. ചൊവ്വാഴ്ച പുലര്‍ച്ചെ കാമങ്ങിലാണ് റിച്ചര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയ ആഘാതമനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
പുലര്‍ച്ചെ 4.9നാണ് ഭൂചലനം ഉണ്ടായത്. ആഘാതം അരുണാചലിനുപുറമെ അസമിലും അനുഭവപ്പെട്ടു.
തിങ്കളാഴ്ച അസമിലെ നഗോണില്‍ 3.7 ആഘാതമുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. പഞ്ചാബിലെ ബത്ഹിന്ദയിലും 3.5 ആഘാതമുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.