കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ മസർ-ഇ-ഷെരിഫിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂകമ്പത്തിൽ
ഏഴുപേർ മരിക്കുകയും 150 ലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം. അയൽരാജ്യങ്ങളായ തുർക്ക്‌മെനിസ്ഥാൻ, കസാഖിസ്ഥാൻ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു.