ആദ്യകാല ഫെമിനിസ്റ്റ് സൊനാല്‍ ശുക്ല അന്തരിച്ചു

Update: 2021-09-09 06:10 GMT

മുംബൈ: രാജ്യത്തെ ആദ്യകാല സ്ത്രീവാദികളിലൊരാളായ സൊനാല്‍ ശുക്ല അന്തരിച്ചു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു.

1980കളില്‍ സജീമായിരുന്ന വച ചാരിറ്റബില്‍ ട്രസ്റ്റിന്റെ സ്ഥാപകാംഗമായിരുന്നു. ഗാര്‍ഹിക പീഡനം, പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനയായിരുന്നു വാച.

അതേ കാലത്തുതന്നെ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടി ഒരു ആശ്രയകേന്ദ്രം സ്ഥാപിച്ചു. കുറേകാലം അവരുടെ വീട്ടിലെ ഒരു മുറിയിയായിരുന്നു അതിനുവേണ്ടി നീക്കിവച്ചത്. ലൈംഗിക പീഡനം അനുഭവിക്കുന്നവര്‍ക്ക് അവര്‍ ഒരു ആശ്രയമായിരുന്നു.

രാജ്യത്തെ സ്ത്രീപ്രസ്ഥാനങ്ങളെക്കുറിച്ച് പഠിക്കുന്നവര്‍ക്കുവേണ്ടി ഒരു ലൈബ്രറി അവര്‍ നടത്തിയിരുന്നു. അവിടെ 3000ത്തോളം പുസ്തകങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെ രേഖപ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു കുറേകാലമായി. 

നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട്. 

Tags:    

Similar News