ഇ സഞ്ജീവനി: സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെ എംപാനല്‍ ചെയ്യുന്നു

Update: 2021-11-24 04:36 GMT

തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഇ സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെ എംപാനല്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

ത്വക്ക് രോഗം, മാനസിക രോഗം, നെഞ്ചുരോഗ വിഭാഗങ്ങള്‍, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി വിഭാഗങ്ങളിലേക്കാണ് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെ ആവശ്യമുള്ളത്. 2022 മാര്‍ച്ച് 31 വരെയാണ് നിയമനം. 

കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം nhmpkdhr2021@gmail.com ല്‍ നവംബര്‍ 27 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ അയക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2504695. 

Tags: