ലോക് ഡൗണ്‍ അടിയന്തിര യാത്രയ്ക്കുള്ള കേരള പോലിസിന്റെ ഇ-പാസ് വെബ്‌സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു

ഇ പാസ് വിലാസം-pass.bsafe.kerala.gov.in

Update: 2021-05-08 13:01 GMT

തിരുവനന്തപുരം: ലോക് ഡൗണ്‍ കാലത്ത് അടിയന്തിര യാത്രയ്ക്കുള്ള ഇ-പാസ് നല്‍കുന്ന കേരള പോലിസ് വെബ്‌സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു. pass.bsafe.kerala.gov.in എന്ന വിലാസത്തില്‍ പാസിന് രജിസ്റ്റര്‍ ചെയ്യാം.

വെബ്‌സൈറ്റില്‍ 'Pass' എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍, പോകേണ്ട സ്ഥലം, തിയതി, സമയം, മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് നല്‍കേണ്ടത്.

സത്യവാങ് മൂലത്തിന്റെ പകര്‍പ്പ് പോലിസ് വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാവും. പാസ് ലഭിക്കാത്ത, മതിയായ കാരണമുള്ളവര്‍ സത്യവാങ് മൂലത്തിന്റെ മാതൃക വെബ് സൈറ്റില്‍ നിന്നെടുത്ത് പൂരിപ്പിച്ച് യാത്രക്കായി ഉപയോഗിക്കാം.

ഇതിനൊപ്പം യാത്രക്കാര്‍ തിരിച്ചറിയല്‍ രേഖകളും കരുതണം.

Tags:    

Similar News