കെ റയില്‍ പദ്ധതി പാവപ്പെട്ടവന്റെ കഴുത്തു ഞെരിക്കാനുള്ള പദ്ധതിയെന്ന് ഇ മുഹമ്മദ് കുഞ്ഞി
പരപ്പനങ്ങാടി: ഒന്നര ലക്ഷം കോടി രൂപ ചെലവഴിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കെ റയില്‍ പദ്ധതി നാടിന്റെ വികസനത്തിനല്ല, മറിച്ചു പാവപ്പെട്ടവന്റെ കഴുത്തില്‍ പിടിക്കുന്ന പദ്ധതിയാണെന്നു കെപിസിസി സെക്രട്ടറിയും മുന്‍ ഡിസിസി പ്രസിഡന്റും ആയ ഇ മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ദേശീയ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നിര്‍വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട വിപി ഖാദറിനു ആലുങ്ങല്‍ ബീച്ച് യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി ഒരുക്കിയ സ്വീകരണ യോഗം ഉല്‍ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കെപി കോയ സിദ്ദിഖ് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി യുകെ അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. തിരൂരങ്ങാടി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബുഷറുദ്ദീന്‍ തടത്തില്‍, പി എ ലത്തീഫ്, സി ബാലഗോപാലന്‍, എം അനീഷ്‌കുമാര്‍, ടി വി സുചിത്രന്‍, സിപി മുജീബ്, പെരുമണ്ണ ക്ലാരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാനുമായ ഷാജു കാട്ടകത്ത്, എം വി ഷഹദ്, ടി സദ്കത് തുടങ്ങിയവര്‍ പ്രസംഗിച്ചു.