കായംകുളത്ത് ഡിവൈഎഫ്‌ഐ അക്രമം; യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു

യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം നൗഫല്‍ ചെമ്പകപ്പള്ളി, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി അഫ്‌സല്‍ കടയില്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

Update: 2021-04-06 17:29 GMT

കായംകുളം: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പടെയുള്ളവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്. കായംകുളം മാവിലേത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് സമീപത്തുവച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം നൗഫല്‍ ചെമ്പകപ്പള്ളി, കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി അഫ്‌സല്‍ കടയില്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു . രാത്രി 7.30 ഓടെയാണ് അക്രമം ഉണ്ടായത് .


കണ്ടല്ലൂരില്‍ ആറാട്ടുപുഴ നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടന് പരിക്കേറ്റു. ബൂത്തിന് സമീപമുള്ള ബന്ധുവീട്ടില്‍ നിന്ന രാജേഷ് കൂട്ടനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാജയഭീതിയില്‍ സിപിഎം കായംകുളം ഹരിപ്പാട് മണ്ഡലങ്ങളില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.




Tags:    

Similar News