ഡിവൈഎഫ്‌ഐ പകരപ്പിള്ളി യൂനിറ്റ് പച്ചക്കറിക്കിറ്റ് വിതരണം നടത്തി

ഡിവൈഎഫ്‌ഐ പുത്തന്‍ചിറ മേഖല കമ്മിറ്റിക്ക് കീഴില്‍ ഉള്ള പകരപ്പിള്ളി യൂനിറ്റ് പരിധിയിലുള്ള 300ല്‍ പരം കുടുബംങ്ങള്‍ക്കാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.

Update: 2020-04-24 16:38 GMT

മാള: കൊവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തിലെ പകരപ്പിള്ളിയില്‍ ഡിവൈഎഫ്‌ഐ പകരപ്പിള്ളി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറിക്കിറ്റ് വിതരണം നടത്തി. ഡിവൈഎഫ്‌ഐ പുത്തന്‍ചിറ മേഖല കമ്മിറ്റിക്ക് കീഴില്‍ ഉള്ള പകരപ്പിള്ളി യൂനിറ്റ് പരിധിയിലുള്ള 300ല്‍ പരം കുടുബംങ്ങള്‍ക്കാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.

യൂനിറ്റ് സെക്രട്ടറി എം എം അഭിരാം, വൈസ് പ്രസിഡന്റ് ടി എസ് നിധിന്‍, മേഖല പ്രസിഡന്റ് സാരംഗ് ബാബു തുടങ്ങിയവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. സവാള, തക്കാളി, പയര്‍, കോവക്ക, അമരപയര്‍, മത്തങ്ങ, കുമ്പളങ്ങ, കാരറ്റ്, മുളക് എന്നിവ അടങ്ങിയ 2300 കിലോഗ്രാം തൂക്കമുള്ള കിറ്റുകളായാണ് വിതരണം ചെയ്തത്. മൈസൂരില്‍ നിന്ന് ഇരിങ്ങാലക്കുട ചന്തയിലേക്ക് എത്തുന്ന പച്ചകറികളാണ് വാങ്ങിയത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടുകാരില്‍ നിന്നുള്ള സംഭാവനകളും സ്വീകരിച്ചുകൊണ്ടാണ് ഫണ്ട് സംഘടിപ്പിച്ചത്. പ്രവര്‍ത്തകന്റെ വീട്ടില്‍ വച്ച് 300 റോളം കിറ്റുകളായി തിരിക്കുകയും വീടുകളിലേക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുകയായിരുന്നു.

Tags: