കെ എം ഷാജിക്കെതിരേ ഇഞ്ചിനടല്‍ സമരവുമായി ഡിവൈഎഫ്‌ഐ

മുതലക്കുളം മൈതാനിയില്‍ നടന്ന പ്രതിഷേധ സമരം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു.

Update: 2020-10-26 13:45 GMT

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനം നടത്തിയ കെഎം ഷാജി എംഎല്‍എ സ്ഥാനം രാജിവെക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ഇഞ്ചി നടല്‍ സമരം. മുതലക്കുളം മൈതാനിയില്‍ നടന്ന പ്രതിഷേധ സമരം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ആര്‍. ഷാജി സംസാരിച്ചു.

Tags: