വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ ഡിവൈഎഫ് ഐ അനുശോചിച്ചു

Update: 2020-05-28 18:38 GMT

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്ര കുമാര്‍ എംപിയുടെ വിയോഗത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചിച്ചു. ആദ്യകാല സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ നിന്ന അദ്ദേഹം കേരള രാഷ്ട്രീയത്തിന് മാത്രമല്ല, പൊതുസമൂഹത്തിനും തീരാനഷ്ടമാണ്. കേരള രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിലെ വേറിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.

    ഹൈമവതഭൂവില്‍, സ്മൃതിചിത്രങ്ങള്‍, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, ബുദ്ധന്റെ ചിരി തുടങ്ങി നിരവധി കൃതികള്‍ രചിച്ച അദ്ദഹം കേരളത്തിലെ അറിയപ്പെടുന്ന സാഹത്യകാരനും പ്രഭാഷകനുമായിരുന്നു. ഭാഷയുടേയും ആശയത്തിന്റെയും സൗന്ദര്യം കൊണ്ട് വായനക്കാരെ ആകര്‍ഷിച്ച അദ്ദേഹം പത്രാധിപന്‍, എഴുത്തുകാരന്‍, പാര്‍ലമെന്റേറിയന്‍, ഭരണാധികാരി എന്നിങ്ങനെ നിരവധി തലങ്ങളില്‍ കൈമുദ്ര ചാര്‍ച്ചിയ ബഹുമുഖ പ്രതിഭ കൂടിയാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും, കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ച അദേഹത്തിന്റെ മരണം സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തിനും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്..




Tags:    

Similar News